Home rss national malayalam പുതിയ വാർത്ത മൊറോക്കോയിൽ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി

മൊറോക്കോയിൽ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

ദമാം | മൊറോക്കോയിൽ നിന്നുള്ള 13 മാസം പ്രായമായ സയാമീസ് ഇരട്ടകളെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി. സഊദി തലസ്ഥനമായ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചാണ് സജ, ദുഹ ഇരട്ടകളെ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. ഇരുവരും ഉദരവും കരളുമായിരുന്നു പങ്കുവെച്ചിരുന്നത്.

റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും മെഡിക്കൽ-സർജിക്കൽ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല അൽ-റബീഅയുടെ നേത്രുത്വത്തിൽ , ആറ് വ്യത്യസ്ത ഘട്ടങ്ങളിലായി ആറ് മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അനസ്‌തേഷ്യോളജി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് അനുബന്ധ വിഭാഗങ്ങളിൽ നിന്നും നിന്നുള്ള 23 കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും നഴ്സുമാരും സാങ്കേതിക വിദഗ്ധറം പങ്കെടുത്തു.

വേർപ്പെടുത്തലിന്റെ ഓരോ ഘട്ടത്തിലും അതീവ കൃത്യതയും സുരക്ഷയും ഉറപ്പാക്കിയതായിരുന്നു ശസ്ത്രക്രിയയെന്ന് ഡോ. അബ്ദുല്ല അൽ-റബീഅ പറഞ്ഞു. സഊദി അറേബ്യയുടെ സയാമീസ് ഇരട്ട വേർപെടുത്തൽ പ്രോഗ്രാമിന് കീഴിൽ വിജയകരമായി പൂർത്തിയാകുന്ന 73-ാമത്തെ ശസ്ത്രക്രിയയും മൊറോക്കോയിൽ നാലാമത്തെ ശസ്ത്രക്രിയയുമാണ് ഇത്.

2026 ഏപ്രിൽ അവസാനത്തിലാണ് തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവിന്റെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാണ് രാജകുമാരന്റെയും പ്രത്യേക നിർദേശപ്രകാരം, വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി മൊറോക്കൻ സയാമീസ് ഇരട്ടകളായ സജയെയും ദുഹയെയും കുടുംബത്തോടൊപ്പം മൊറോക്കോയിൽ നിന്ന് പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്.

തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കിയതിന് കുട്ടികടെ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും മെഡിക്കൽ സംഘത്തിനും പ്രത്യേകം നന്ദി അറിയിച്ചു.

Content Highlights:

A Saudi medical team in Riyadh has successfully separated 13-month-old Moroccan Siamese twins Saja and Doha in a complex six-hour surgery involving 23 medical specialists and conducted in six stages.