Home rss national malayalam പുതിയ വാർത്ത ഇന്‍ഡ്യാസഖ്യ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി; കൂടിക്കാഴ്ച രാത്രി എട്ട് മണിക്ക്

ഇന്‍ഡ്യാസഖ്യ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി; കൂടിക്കാഴ്ച രാത്രി എട്ട് മണിക്ക്

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| ഇന്‍ഡ്യാസഖ്യ എംപിമാരുമായുളള കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി രാഷ്ട്രപതി. രാത്രി എട്ട് മണിക്ക് കൂടിക്കാഴ്ച നടക്കും. പത്ത് എംപിമാര്‍ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാവും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘത്തിലുണ്ടാവുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എക്സിലൂടെ അറിയിച്ചു.

രാത്രി എട്ടു മണിക്ക് സമയം നല്‍കിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാല്‍ ചോദിച്ചു. ഇത് രാജ്യം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത, ഡല്‍ഹി രാജധാനി എക്സ്പ്രസ് റദ്ദാക്കിയിരിക്കുന്നു. ചില ട്രെയിനുകള്‍ വൈകിയോടുന്നതായും പരാതികളുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഭയമാണോയെന്നും കുനാല്‍ ചോദിക്കുന്നു.

പല പ്രാവശ്യം രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്‍ഡ്യാ സഖ്യം. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചത്.

Content Highlights:
President has granted permission for a ten-member INDIA alliance delegation led by Rahul Gandhi to meet at 8 PM. Mamata Banerjee will also join the team as confirmed by TMC leader Kunal Ghosh. Opposition MPs had earlier planned a march to Rashtrapati Bhavan after multiple requests were delayed.