Home rss national malayalam പുതിയ വാർത്ത ശക്തമായ തിരിച്ചടി നൽകി സഊദി സഖ്യ സേന;യമനിൽ ഹൂത്തി മിലിഷ്യകളുടെ നിയന്ത്രണത്തിലുള്ള 136 സൈനിക കേന്ദ്രങ്ങൾ...

ശക്തമായ തിരിച്ചടി നൽകി സഊദി സഖ്യ സേന;യമനിൽ ഹൂത്തി മിലിഷ്യകളുടെ നിയന്ത്രണത്തിലുള്ള 136 സൈനിക കേന്ദ്രങ്ങൾ തകർത്തു

3
0

Source :- SIRAJLIVE NEWS

റിയാദ്|യമനിൽ ഹൂത്തി മിലിഷ്യകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സഊദി സഖ്യസേന നടത്തിയ ശക്തമായ ആക്രമണത്തിൽ 136 സൈനിക കേന്ദ്രങ്ങൾ തകർത്തു. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖലകളും ആക്രമണ ശേഷിയും പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യസേന സൈനിക നീക്കം നടത്തിയത്.

സഊദി തലസ്ഥനമായ  റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും മറ്റ് തന്ത്രപ്രധാനമായ എണ്ണ വിതരണ ശൃംഖലകൾക്ക് നേരെയും ഹൂത്തികൾ നടത്തിയ മാരകമായ ഡ്രോൺ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടിയായാണ്  വ്യോമാക്രമണങ്ങൾ കടുക്കാൻ കാരണം. യെമൻ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള ഹൂത്തി നിയന്ത്രിത പ്രദേശങ്ങളിലെ ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ,  പരിശീലന കേന്ദ്രങ്ങൾ എന്നിവയാണ് തകർത്തത്.

ഹൂത്തികളുടെ സൈനിക ശേഷി ലക്ഷ്യമിട്ടാണ് സൈനിക ഓപ്പറേഷനെന്ന്  സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.

Content Highlights:
The Saudi-led coalition launched intense airstrikes destroying 136 Houthi military sites in Yemen. The operation targeted ballistic missile networks and drone launch centers in Sanaa. This massive military action was a direct response to recent Houthi drone attacks on Riyadh airport and oil infrastructure.