Home rss national malayalam പുതിയ വാർത്ത ഡല്‍ഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാന്‍ കഴിയില്ല;...

ഡല്‍ഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാന്‍ കഴിയില്ല; ഐഷി ഘോഷ്

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കായി ഡല്‍ഹിയില്‍ സിജെപിയുടെയും വിദ്യാര്‍ഥി സംഘടനകളുടെയും പ്രതിഷേധം ശക്തം. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്നവരെ കൂട്ടത്തോടെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഷൂട്ട് ചെയ്യുമെങ്കില്‍ ചെയ്യട്ടെ… ഞങ്ങള്‍ ജന്തര്‍ മന്തറിലേക്ക് പോവുകയാണ്. ഞങ്ങള്‍ ഭീകരവാദികള്‍ അല്ലെന്ന് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു.

ആയിരത്തോളം വരുന്ന പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുന്നു. ഇത് നോക്കി നില്‍ക്കാന്‍ കഴിയില്ല. ഡല്‍ഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാന്‍ കഴിയില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി.

നൂറ് കണക്കിന് ഇടത് സംഘടനാപ്രവര്‍ത്തകരെയാണ് പോലീസ് തടഞ്ഞത്. പ്രവര്‍ത്തകരില്‍ പലരെയും വലിച്ചിഴച്ചുകൊണ്ടാണ് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. ഐസ, എസ്എഫ്‌ഐ, എഐഎസ്എഫ്, എഎപിയുടെ വിദ്യാര്‍ഥി സംഘടനായ എഎസ്എപി എന്നിവരും സിജെപിയും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്.

കര്‍ഷക സംഘടനകളടക്കം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്. ധ്രുവ് റാഠി, അഭിജിത് ദീപികെ, സിജെപി ലീഗല്‍ ഹെഡ് രത്‌ന സിങ് എന്നിവര്‍ എന്നിവര്‍ കസ്റ്റഡിയിലാണുള്ളത്. എം എ ബേബി, പിണറായി വിജയന്‍, കെ കെ ശൈലജ ,പി കെ ശ്രീമതി, എം വി ഗോവിന്ദന്‍ എന്നിവരെ കേരളാ ഹൗസിന് മുന്നില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

Content Highlights:
Protests intensified in Delhi demanding Chief Election Commissioner Gyanesh Kumar’s resignation. Delhi Police detained hundreds of CJP and student activists, including SFI leader Aishe Ghosh. Top Left leaders including Pinarayi Vijayan and MA Baby were taken into custody near Kerala House.