Home rss national malayalam പുതിയ വാർത്ത വാക്കു തര്‍ക്കം; തൃശൂരില്‍ പിതാവിനെ വെട്ടിപ്പരുക്കേല്‍പിച്ച മകന്‍ തോട്ടപൊട്ടിച്ച് ജീവനൊടുക്കി

വാക്കു തര്‍ക്കം; തൃശൂരില്‍ പിതാവിനെ വെട്ടിപ്പരുക്കേല്‍പിച്ച മകന്‍ തോട്ടപൊട്ടിച്ച് ജീവനൊടുക്കി

3
0

Source :- SIRAJLIVE NEWS

തൃശൂര്‍| തൃശൂര്‍ മേലൂരില്‍ പിതാവിനെ വെട്ടിപ്പരുക്കേല്‍പിച്ച മകന്‍ തോട്ടപൊട്ടിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദനാണ് മരിച്ചത്. 58 വയസ്സായിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പിതാവിനെ മകന്‍ വെട്ടുകയായിരുന്നു. നന്ദന്റെ വെട്ടേറ്റ പിതാവ് രാമകൃഷ്ണന് ഗുരുതര പരിക്കേറ്റു. ഇയാളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരെയും പിടിച്ചുമാറ്റാന്‍ എത്തിയ അയല്‍വാസിക്കും തോട്ട പൊട്ടിയതില്‍ പരിക്കേറ്റിട്ടുണ്ട്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
In Meloor, Thrissur, a 58-year-old man named Nandhan died in an explosion after hacking his father following a dispute. His father, Ramakrishnan, sustained severe injuries and was hospitalized. A neighbor who tried to intervene was also injured in the explosion.