Source :- SIRAJLIVE NEWS
പൂനെ | സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ കാശിയെയാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. വിബിന്‍ മോഹനനും ആന്ദ്രേ ഗ്രീനുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. നായകന്‍ അഡ്രിയാന്‍ ലൂണയുടെ അഭാവത്തില്‍ മലയാളി താരം വിബിന്‍ മോഹനനാണ് ടീമിനെ നയിച്ചത്.
പതിനെട്ടാം മിനിറ്റില്‍ കോറോ സിങ് നല്‍കിയ പന്ത് മനോഹരമായ ഫിനിഷിലൂടെ വിബിന്‍ വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഇന്റര്‍ കാശി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല.
തുടര്‍ന്ന് മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ആന്ദ്രേ ഗ്രീന്‍ ടീമിന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബര്‍ 18ന് നോര്‍ത്തീസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Content Highlights: Kerala Blasters secured a 2-0 victory against Inter Kashi in their season opener. Vibin Mohanan scored in the 18th minute, leading the team in Adrian Luna’s absence. Andre Green sealed the win in injury time. The team next plays NorthEast United on October 18.




