Home rss national malayalam പുതിയ വാർത്ത ഹൂതി ആക്രമണം; റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും

ഹൂതി ആക്രമണം; റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും

3
0

Source :- SIRAJLIVE NEWS

റിയാദ് | ഇറാന്‍ അനുകൂല ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് സഊദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടുമെന്ന് നോട്ടീസ് ടു എയര്‍ മിഷന്‍സ് (എന്‍ ഒ ടി എ എം) അറിയിച്ചു.

സഊദിയിലെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ റിയാദിൽ  കഴിഞ്ഞ ദിവസം ഹൂതി മിസൈല്‍ ആക്രമണത്തിൽ  12 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ബുധനാഴ്ച വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു സുഡാനി പൗരനും വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ ഒരു പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേരും കൊല്ലപ്പെടുകയും മുപ്പതിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അസീര്‍ പ്രവിശ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.

ഈയാഴ്ച നാലുതവണയാണ് റിയാദ് വിമാനത്താവളത്തില്‍ ഹൂതി ആക്രമണം നടന്നത്. ശനിയാഴ്ച കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനു പുറമെ നാല് സഊദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും കൂടാതെ യു എസ്, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, പലസ്തീന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു.  ആക്രമണങ്ങളെത്തുടര്‍ന്ന് ഏഴ് ഇന്ത്യക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  റിയാദ്, അബ്ഹ വിമാനത്താവളങ്ങളിലായി ഒരാഴ്ചക്കിടെ  19 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

 Content Highlights:

Saudi Arabia announced the closure of Riyadh King Khalid International Airport until October 17 following repeated Houthi missile attacks. The strikes resulted in 19 deaths and numerous injuries across Riyadh and Abha airports. The closure has halted flight operations in the region.