Source :- SIRAJLIVE NEWS
തിരുവനന്തപുരം | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസ്സാക്കി. ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി വി ഡി സതീശനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വാക്കാല്‍ ഉന്നയിച്ച ഭേദഗതി അംഗീകരിച്ച് മറ്റ് അംഗങ്ങള്‍ ഉന്നയിച്ച ഭേദഗതി തള്ളിയാണ് കൈപൊക്കി പ്രമേയം പാസ്സാക്കിയത്. എല്‍ ഡി എഫ് പിന്തുണച്ച പ്രമേയത്തെ ബി ജെ പി അംഗങ്ങള്‍ എതിര്‍ത്തു. ആദ്യമായാണ് ഒരു നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുന്നത്. വോട്ടര്‍പ്പട്ടിക തയ്യാറാക്കാനും പരിശോധിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ സുതാര്യമായും നിയമപരമായും പ്രവര്‍ത്തിപ്പിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായി പ്രമേയത്തില്‍ ആരോപിക്കുന്നു.
വിശ്വാസ്യത ഇല്ലാതാക്കി
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകൂട സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ പൂര്‍ണമായും നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും നിലവിലെ പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326 ഉറപ്പുനല്‍കുന്ന പൗരന്റെ വോട്ടവകാശം കവര്‍ന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സഭ വിലയിരുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന പരമോന്നത കോടതി വിധി നിലനില്‍ക്കെ, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സ്ഥാപനത്തിന്റെ നിഷ്പക്ഷത തകര്‍ത്തുവെന്ന് പ്രമേയം വ്യക്തമാക്കുന്നു. തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിലെ (എസ് ഐ ആര്‍) അപാകതകള്‍ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അര്‍ഹരായവരുടെ വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര സര്‍ക്കാറിനോടും നിയമസഭ ആവശ്യപ്പെട്ടു.
Content Highlights:
The Kerala Legislative Assembly has passed a significant resolution seeking the removal of Gyanesh Kumar. Political parties have expressed varied reactions to this unexpected development. Stay tuned to Siraj Live for comprehensive updates on this political event.




