Home rss national malayalam പുതിയ വാർത്ത ആന്ധ്രയില്‍ ഇലക്ട്രിക് കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു

ആന്ധ്രയില്‍ ഇലക്ട്രിക് കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു

5
0

Source :- SIRAJLIVE NEWS

വിജയവാഡ | ആന്ധ്രപ്രദേശിലെ എന്‍ ടി ആര്‍ ജില്ലയില്‍ ഇലക്ട്രിക് കാറിന് തീപിടിച്ച് നാല് പേര്‍ വെന്തുമരിച്ചു. വിജയവാഡ വെസ്റ്റ് ബൈപാസിലാണ് സംഭവം. കാര്‍ ഡിവൈഡറിലിടിച്ചതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. എന്‍ ടി ആര്‍ സ്വദേശി കൊമ്മറെഡ്ഡി (39) മാതാവ് അരുണ, നമ്പൂര്‍ സ്വദേശി ടിഗുരു വിജയ, ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരാമാണെന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണം വിട്ട ഇലക്ട്രിക് കാര്‍ റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിന് തൊട്ടുപിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights: Four people died after an electric car caught fire following a divider crash on the Vijayawada West Bypass in Andhra Pradesh. The vehicle was completely gutted as the victims failed to escape the sudden blaze. One person sustained critical injuries and is undergoing treatment.