Home rss national malayalam പുതിയ വാർത്ത രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി ഒരു വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം; വയോജന ക്ഷേമ ബില്ല് ഇന്ന് നിയമസഭയില്‍

രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി ഒരു വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം; വയോജന ക്ഷേമ ബില്ല് ഇന്ന് നിയമസഭയില്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ വയോജന വകുപ്പ് ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാജ്യത്താദ്യമായാണ് വയോജനങ്ങള്‍ക്കായി ഒരു വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുക. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വയോജനങ്ങളെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ഇന്ന് പ്രതിഷേധം ഉയര്‍ത്തുമെന്നാണ് സൂചന. ശ്രദ്ധ ക്ഷണിക്കലായി ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും മരുന്നു ക്ഷാമവും പ്രതിപക്ഷം കൊണ്ടുവരും. സ്വകാര്യ സര്‍വകലാശാല ബില്‍ പിന്‍വലിക്കാനുള്ള പ്രമേയവും സമ്മേളനത്തിലെ പ്രധാന അജണ്ടകളാണ്.

മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, വൈദ്യുതി നിയന്ത്രണം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നേരത്തേ എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ സ്വകാര്യ സര്‍വകലാശാല ബില്‍ പിന്‍വലിക്കുന്നതിനുള്ള പ്രമേയവും നിയമസഭയുടെ പരിഗണനയ്ക്ക് വരും. ഒക്ടോബര്‍ 29 വരെ നീളുന്ന സമ്മേളനം ഇടവേളകള്‍ ഉള്‍പ്പെടെ ഒമ്പത് ദിവസമാണ് ചേരുക.

Content Highlights:
The Kerala Assembly is introducing the Senior Citizens Department Bill, which proposes strict penalties including imprisonment for abandoning elderly individuals. The session is expected to witness fierce opposition protests over health sector crises, power regulations, and government tours. Additionally, a resolution to withdraw the private university bill will come up for consideration.