Home rss national malayalam പുതിയ വാർത്ത ജോര്‍ജിയയിലെഅമ്യൂസ്മെന്റ് പാര്‍ക്കിലെ റോളര്‍കോസ്റ്റര്‍ അപകടം: ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജോര്‍ജിയയിലെഅമ്യൂസ്മെന്റ് പാര്‍ക്കിലെ റോളര്‍കോസ്റ്റര്‍ അപകടം: ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

3
0

Source :- SIRAJLIVE NEWS

ജോര്‍ജിയ | ജോര്‍ജിയയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ റോളര്‍കോസ്റ്റര്‍ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറ്റ്‌ലാന്റയില്‍ നിന്ന് ഇരുപത്തി നാല്‍ കിലോമീറ്റര്‍അകലെയുള്ള സിക്‌സ് ഫ്‌ലാഗ്‌സ് അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അപകടം. മരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കോബ് കൗണ്ടി പോലീസ് അറിയിച്ചു.

ഏത് റൈഡിലാണ് അപകടം നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ പാര്‍ക്കിലുണ്ടായ സംഭവത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും സിക്‌സ് ഫ്‌ലാഗ്‌സ് ഓവര്‍ ജോര്‍ജിയ അധികൃതര്‍ പറഞ്ഞു. മരിച്ച വ്യക്തിയുടെ വിവരങ്ങളും മരണകാരണമോ മറ്റ് യാത്രക്കാര്‍ക്ക് എങ്ങനെയാണ് പരിക്കേറ്റതെന്നോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

സീറ്റില്‍ നിന്ന് അയഞ്ഞുപോയ ആള്‍ റോളര്‍കോസ്റ്ററില്‍ ഇടിച്ച ശേഷം സമീപത്തുള്ള ഹോണ്ടഡ് ഹൗസ് കേന്ദ്രത്തിന്റെ മേല്‍ക്കൂരയിലേക്ക് വീണതായി ദൃക്സാക്ഷി പറഞ്ഞതായി പ്രാദേശിക വാര്‍ത്താ ചാനലായ ’11 അലൈവ്’ റിപ്പോര്‍ട്ട് ചെയ്തു. റോളര്‍കോസ്റ്റര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ പകര്‍ത്തിയ ഫോട്ടോകളില്‍ ഈ സംഭവം പതിഞ്ഞിട്ടുണ്ടെന്നും ദൃക്സാക്ഷി കൂട്ടിച്ചേര്‍ത്തു. റോളര്‍കോസ്റ്ററില്‍ നിന്ന് തെറിച്ചുവീണ ആള്‍ അതില്‍ ഇടിക്കുന്നത് കണ്ടതായി ഒരു ദമ്പതികളും ’11 അലൈവി’നോട് പറഞ്ഞു. റൈഡ് തുടങ്ങുന്നതിന് മുന്‍പ് പാര്‍ക്ക് ജീവനക്കാര്‍ തങ്ങളുടെ സുരക്ഷാ ബെല്‍റ്റുകള്‍ പരിശോധിച്ചിരുന്നതായും ദമ്പതികള്‍ വ്യക്തമാക്കി.

Content Highlights:

A roller coaster accident at Six Flags Over Georgia resulted in one fatality and multiple injuries. Cobb County police are currently investigating the incident, while park officials expressed deep condolences. Witnesses reported that a rider slipped from their seat and fell onto a nearby building roof.