Home rss business malayalam കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിന് ന്യായീകരണം നിരത്തി മുഖ്യമന്ത്രി

കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിന് ന്യായീകരണം നിരത്തി മുഖ്യമന്ത്രി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ സിപിഐഎം രംഗത്ത്. കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിന് ന്യായീകരണം നിരത്തുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് വിമർശനം ഉയർന്നു. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ആരോപണം.

കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന്റെ വികസനത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ പണം മാത്രം ഉപയോഗിച്ച് വലിയ പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കാനാകില്ലെന്നും കിഫ്ബിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാർ പദ്ധതികളെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബി കേരളത്തിൽ വലിയ വികസനക്കുതിപ്പിന് വഴിയൊരുക്കിയെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാൽ വലിയൊരു സംവിധാനത്തെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടതെന്നും കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായ പദ്ധതിയാണ് കിഫ്ബിയെന്നും വികസന പ്രവർത്തനങ്ങൾക്കായി ഇതിലൂടെ വലിയ തോതിൽ പണം ചെലവഴിക്കാനായെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.