Home rss national malayalam പുതിയ വാർത്ത എ സിയും വലിയ വീടും ഉള്ളവര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശ...

എ സിയും വലിയ വീടും ഉള്ളവര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശ വകുപ്പ്

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് താമസിക്കുന്ന 2,000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ വീടുള്ളവര്‍ക്കും വീട്ടില്‍ എയര്‍കണ്ടീഷനര്‍ ഉള്ളവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്നും വ കുപ്പ് വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കുന്നതില്‍ ഇത്തരക്കാര്‍ക്ക് യാതൊരുവിധ ഇളവുകളും നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ പറഞ്ഞു. ഇത് സംബന്ധിച്ച നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടി ആധാരമാക്കി മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഉത്തരവ്. അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ നിന്ന് വീടുകളിലെ എയര്‍കണ്ടീഷനും 1000 സി സിയില്‍ താഴെയുള്ള വാഹനങ്ങളും ഒഴിവാക്കിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍ പിന്നീട് പരിഗണിക്കുമെന്നും ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണില്‍ ടി പി അഷ്‌റഫ് അലി എം എല്‍ എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടൊപ്പം സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് നേരത്തെ നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. രോഗികളുള്ള വീടുകളില്‍ പലപ്പോഴും എയര്‍ കണ്ടീഷന്‍ ചെയ്യേണ്ടി വരാറുണ്ടെങ്കിലും അതിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. അതുപോലെ, 1000 സിസിയില്‍ താഴെയുള്ള ചെറുകാറുകളും ഓട്ടോറിക്ഷകളും പോലുള്ള വാഹനങ്ങളുള്ളതിന്റെ പേരിലും ഒട്ടനവധി വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇവ രണ്ടും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനമെന്നായിരുന്നു വിശദീകരണം.

Content Highlights:
The Local Self Government Department has clarified that the rules for social welfare pensions remain unchanged in Kerala. Beneficiaries possessing air conditioners or large houses continue to be ineligible under the existing norms. The department refuted recent rumors regarding revisions to criteria.