Home rss national malayalam പുതിയ വാർത്ത ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റിവെച്ചു

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റിവെച്ചു

4
0

Source :- SIRAJLIVE NEWS

തൊടുപുഴ |  ഇടുക്കി ജില്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഭൂവിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും പാര്‍ട്ടി മുന്നോട്ട് വെക്കുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു. യുപിഐ സാമ്പത്തിക ഇടപാടുകള്‍ക്ക് അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് രാവിലെ കട്ടപ്പന യൂണിയന്‍ ബേങ്ക് ഓഫിസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുമുണ്ട്.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ആണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ എംജി സര്‍വകലാശാല ഇന്ന് (ഒക്ടോബര്‍ 16, വെള്ളി) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

Content Highlights: CPM has called for a hartal in Idukki district today demanding solutions to land-related issues and opposing the conversion of CHR areas into forest land. In view of the hartal, MG University and first-year higher secondary improvement exams scheduled for today have been postponed. The Vyapari Vyavasayi Ekopana Samithi is supporting the hartal alongside a protest march in Kattappana.