Source :- SIRAJLIVE NEWS
ഓറിഗണ് | യു എസിലെ ഓറിഗണിലെ എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പ്പില് മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്.അഞ്ച്, എട്ട്, പതിനൊന്ന് വയസ്സുള്ള മൂന്ന് കുട്ടികളും ഒരു അധ്യാപകനുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഓറിഗണിലെ സ്കൂളില് വെടിവെപ്പ് നടത്തിയത് 16 കാരനായ പ്രദേശവാസിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അക്രമിയെ വെടിവച്ചു കൊന്നതായും പോലീസ് വ്യക്തമാക്കി.
പ്രതി സ്കൂളിലേക്ക് പ്രവേശിക്കുന്നത് കണ്ട് പിറകെ ചെന്ന് അവനുമായി ഏറ്റുമുട്ടിയ ഒരു നാട്ടുകാരനാണ് പ്രതിയെ വെടിവച്ചുകൊന്നതെന്നും പോലീസ് പറഞ്ഞു. ഒരു കാറിനുനേരെ വെടിയുതിര്ത്തതായി ഫോണ് കോളുകള് ലഭിച്ചുവെന്നും, അതിനുശേഷം മിനിറ്റുകള്ക്കുള്ളില് സ്കൂളിനുള്ളില് വെടിവയ്പ്പ് നടക്കുന്നുതായി അറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 450 ഓളം കുട്ടികളും 40 ഓളം ജീവനക്കാരും ഉള്ള സ്കൂളിലാണ് വെടിവെപ്പ് നടന്നത്
Content Highlights: A 16-year-old gunman opened fire at an elementary school in Oregon, US, killing three children and a teacher. The attacker was shot and killed by a local resident who confronted him at the scene. Police confirmed that the school had around 450 students enrolled at the time of the incident.




