Home rss business malayalam രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള ഗൂഢാലോചന; രാഹുൽ ഗാന്ധിക്കെതിരെ രാജ്‌നാഥ് സിംഗ്

രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള ഗൂഢാലോചന; രാഹുൽ ഗാന്ധിക്കെതിരെ രാജ്‌നാഥ് സിംഗ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജനാധിപത്യം എന്നത് അരാജകത്വം പ്രചരിപ്പിക്കലല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി കരുക്കളാക്കുകയാണെന്നും രാജ്‌നാഥ് ആരോപിച്ചു.

ബംഗ്ലാദേശിന് സമാനമായ ഭരണമാറ്റമാണ് ചിലർ ആഗ്രഹിക്കുന്നതെന്നും അവിടുത്തെ സാഹചര്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതിഷേധങ്ങളെന്ന് ചിലർ പരസ്യമായി സമ്മതിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെ താഴെയിറക്കാൻ മറ്റുചിലർ ധിക്കാരത്തോടെ ആഹ്വാനം ചെയ്യുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സംവിധാനത്തിലെ പരിഷ്‌കരണങ്ങളോ പ്രത്യേക സമഗ്ര പരിഷ്‌കരണമായ എസ്‌ഐആറോ ഗ്യാനേഷ് കുമാറോ അല്ല യഥാർഥ വിഷയമെന്നും, അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാനാകില്ലെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ വികസനയാത്ര തടസ്സപ്പെടുത്താനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധി പൊതുജനതാൽപ്പര്യം തിരിച്ചറിഞ്ഞ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.