Home rss national malayalam പുതിയ വാർത്ത നെടുമ്പാശ്ശേരി അപകടം; ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും

നെടുമ്പാശ്ശേരി അപകടം; ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും

3
0

Source :- SIRAJLIVE NEWS

കൊച്ചി | നെടുമ്പാശേരിയില്‍ ആഡംബരകാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് മൂന്ന് പേര്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. മൂന്നു പേര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അതുകൊണ്ടാണ് ഇടിച്ചത് എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതിഭാഗത്തിന്റെ വാദം.

എന്നാല്‍ അതുകൊണ്ട് ഇടിക്കാമോ എന്ന് കോടതി ചോദിച്ചു. അവര്‍ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ അവര്‍ മരിച്ചു പോയില്ലേ ഇനി നടപടി എടുക്കാന്‍ കഴിയില്ലെന്ന് കോടതി മറുപടി പറഞ്ഞു. ഇതൊരു സാധാരണ അപകടം മാത്രമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തങ്ങള്‍ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും ഇത് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ഗുരുതരമായ പ്രാഥമിക തെളിവുകള്‍ പ്രതികള്‍ക്ക് എതിരാണെന്ന് പ്രോസിക്യൂഷന്‍ കോടയില്‍ സമര്‍ഥിച്ചു. പ്രതിയും കൂടെയുള്ളവരും മദ്യപിച്ചതിന് തെളിവുണ്ട്. അനുവദനീമായതിലും 5.3 ഇരട്ടി മദ്യം ഒന്നാം പ്രതിയായ സുഹൈല്‍ കഴിച്ചിരുന്നു എന്നാണ് പരിശോധനഫലമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ സുപ്രധാനഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും മരണമടഞ്ഞവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചു. തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.

Content Highlights:
The court will pronounce its verdict today on the bail plea of the accused in the Nedumbassery luxury car accident case that claimed three lives. Prosecution argued that the primary accused was heavily under the influence of alcohol during the incident. Defense claims it was a normal accident, while victims’ counsel opposed bail.