Home rss national malayalam പുതിയ വാർത്ത നേഹ ബോറയെ 14 മണിക്കൂറിനു ശേഷം വിട്ടയച്ചു; അഭിജിത് ദീപ്‌കെയെ കോടതിയില്‍ ഹാജരാക്കും

നേഹ ബോറയെ 14 മണിക്കൂറിനു ശേഷം വിട്ടയച്ചു; അഭിജിത് ദീപ്‌കെയെ കോടതിയില്‍ ഹാജരാക്കും

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | സമരമുഖത്തുനിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്ത ഐസ നേതാവ് നേഹ ബോറയെ 14 മണിക്കൂറിനു ശേഷം ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു.

പോലീസ് കസ്റ്റഡിയില്‍ എടുത്ത നേഹയെക്കുറിച്ചു വിവരമില്ലെന്നും കയറ്റിക്കൊണ്ടുപോയ പോലീസ് വാഹനത്തില്‍ യുനിഫോം ധരിക്കാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നതില്‍ ദുരൂഹതയുണ്ടെന്നും സമരക്കാര്‍ ആരോപിച്ചിരുന്നു. നേഹയും അഭിജിത് ദീപ്‌കെയും എവിടെ എന്ന ചോദ്യവുമായി രാത്രി മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നേഹയെ വിട്ടയച്ചത്. എന്നാല്‍ അഭിജിത് ദീപ്‌കെയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്.

സുഹൃത്തുക്കള്‍ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ പോലീസ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആര്‍കെ പുരം പോലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം നേഹയെ കാണാന്‍ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പോലീസ് അനുമതി നല്‍കി. എന്നാല്‍ അഭിജിത് ദീപ്കയെ കാണാന്‍ പോലീസ് അനുവാദം നല്‍കിയില്ലെന്ന് സി ജെ പി ആരോപിച്ചു.

അഭിജിത് ദീപ്‌കെയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ദീപ്‌കെയ്‌ക്കെതിരെ ബിഎന്‍എന്‍എസ് 126, 170 വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നും പോലീസ് വ്യക്തമാക്കി. ഗ്യാനേഷിന്റെ രാജിക്കായി ഡല്‍ഹിയില്‍ ഇന്നും സമരം തുടരും. ഇടത് സംഘടനകള്‍ തിരംഗ മാര്‍ച്ച് നടത്തും. സെന്‍ട്രല്‍ സര്‍ക്കിളില്‍ അടക്കം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.

Content Highlights:
Delhi Police released AISA leader Neha Bora after 14 hours following intense overnight protests. CJP leader Abhijit Dipke remains in custody under BNSS sections and will be produced in court. Left organizations plan to continue their Tiranga March protests across New Delhi amid tight security.