Home rss national malayalam പുതിയ വാർത്ത യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്ന യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്ന യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്ന യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് ചെലവൂര്‍ സ്വദേശി അബ്ദുള്‍ ബാസിദിനെയാണ് (29) വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് പിടികൂടിയത്.

കുറ്റം ചെയ്ത ശേഷം ദുബൈയിലേക്കു കടന്ന് ഒളിവില്‍ കഴിഞ്ഞ പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി പാലാരിവട്ടം പോലീസാണ് ഇയാള്‍ക്കെതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച പ്രതിയെ പാലാരിവട്ടം പോലീസിനു കൈമാറി. പോലീസ് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Content Highlights:
A 29-year-old Kozhikode native, Abdul Basid, was arrested at Karipur Airport for sexually assaulting a woman under the pretext of marriage. He fled to Dubai after the crime, prompting Palarivattom Police to issue a look-out notice. Authorities detained him upon arrival and remanded him to custody.