Home rss business malayalam നേഹ ബോറയ്ക്ക് അമിത പ്രാധാന്യം; എൻഎസ്‌യുഐയിൽ അതൃപ്തി, വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരുമാറ്റി പ്രതിഷേധം

നേഹ ബോറയ്ക്ക് അമിത പ്രാധാന്യം; എൻഎസ്‌യുഐയിൽ അതൃപ്തി, വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരുമാറ്റി പ്രതിഷേധം

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധ പരിപാടികളിൽ ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകിയെന്ന വിമർശനവുമായി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയിൽ അതൃപ്തി. വിഷയത്തെച്ചൊല്ലി സംഘടനയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അഭിപ്രായഭിന്നത രൂക്ഷമായതായാണ് റിപ്പോർട്ട്.

നേഹ ബോറയ്ക്ക് നൽകിയ പരിഗണനയിലുള്ള പ്രതിഷേധം രേഖപ്പെടുത്താൻ എൻഎസ്‌യുഐയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ‘വി ദ ഛോട്ടു’ എന്നാക്കി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യാസഖ്യത്തിന്റെ മാർച്ചിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം നേഹയ്ക്ക് മുൻനിരയിൽ ഇടം ലഭിച്ചതാണ് എൻഎസ്‌യുഐയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

മാർച്ചിനായി പ്രവർത്തിച്ച എൻഎസ്‌യുഐ നേതാക്കളെ അവഗണിച്ച് മറ്റൊരു വിദ്യാർഥി സംഘടനയിലെ നേതാവിന് കൂടുതൽ പരിഗണന നൽകിയെന്നാണ് വിമർശനം. സംഘടനയ്ക്കായി പ്രവർത്തിക്കുന്നവരെ തഴഞ്ഞ് മറ്റ് സംഘടനകളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും എൻഎസ്‌യുഐയിലെ ചിലർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

സുപ്രീംകോടതിയിലേക്കുള്ള മാർച്ചിന് പിന്നാലെ രാഹുൽ ഗാന്ധി ഒരുക്കിയ വിരുന്നിലും നേഹ ബോറ സജീവ സാന്നിധ്യമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതും എൻഎസ്‌യുഐയിലെ യുവ നേതാക്കളുടെ അതൃപ്തിക്ക് കാരണമായി.

വിഷയത്തിൽ സംഘടനയ്ക്കുള്ളിലെ പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി യുവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ പരാതികൾ രാഹുൽ കേട്ടെന്നും തുടർന്ന് അതൃപ്തി പരിഹരിക്കപ്പെട്ടെന്നും മുതിർന്ന നേതാക്കൾ അറിയിച്ചതായാണ് വിവരം. പിന്നാലെ എൻഎസ്‌യുഐയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയപടിയാക്കിയതായും റിപ്പോർട്ടുകളുണ്ട്.