Home rss national malayalam പുതിയ വാർത്ത ഡല്‍ഹി പ്രതിഷേധം; അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം

ഡല്‍ഹി പ്രതിഷേധം; അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള പീസ് ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്.മന്ദിർ മാർഗ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആണ്  ജാമ്യം അനുവദിച്ചത്.

കൊണാട്ട് പ്ലേസില്‍ ഇന്നലെ നടന്ന തിരംഗ മാര്‍ച്ചിന് മുന്നോടിയായാണ് ദീപ്‌കെയെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പിന്നീട് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരംഗ മാര്‍ച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് അഭിജീത്തിന് ഇന്നലെ ഉച്ചയോടെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചതുകൊണ്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഭിജിത്തിനൊപ്പം ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോറയെ ഇന്ന് രാവിലെയോടെ വിട്ടയച്ചു. നേരത്തെ ജന്തര്‍ മന്തറില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

Content Highlights: Court has granted conditional bail to Abhijit Dipke. The legal proceedings ended with the court imposing specific conditions for his release. Detailed information regarding the court’s conditional bail order is currently available.