Home rss national malayalam പുതിയ വാർത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ തടസമില്ലാതെ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ തടസമില്ലാതെ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ താളം തെറ്റിയതായി വ്യാപകമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടിയന്തിര നടപടികളുമായി ആരോഗ്യ വകുപ്പ്. രോഗികള്‍ക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടര്‍മാര്‍ക്ക് നല്‍കണം. കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

റീഏജന്റുകളുടെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണം. റീഏജന്റുകള്‍ ലഭ്യമല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കുമാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയത്.

Content Highlights:
The Kerala Health Department has issued an urgent circular to resolve disruptions in government hospital treatments. OPD doctors must receive updated medicine stock lists and mandate generic drug names on prescriptions. Additionally, hospitals must ensure continuous supply of lab reagents.