Home rss business malayalam അടൂർ പ്രകാശിനെതിരെ ഒളിയമ്പുമായി കെ. മുരളീധരൻ; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ആരോ ഉണ്ടെന്ന് പരാമർശം

അടൂർ പ്രകാശിനെതിരെ ഒളിയമ്പുമായി കെ. മുരളീധരൻ; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ആരോ ഉണ്ടെന്ന് പരാമർശം

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ ആരോ ഉണ്ടെന്ന പരാമർശവുമായി കെ. മുരളീധരൻ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ലക്ഷ്യമിട്ടായിരുന്നു ആരോഗ്യമന്ത്രിയുടെ വിമർശനം. എന്നാൽ ഇതിനു പിന്നിൽ ആരാണെന്ന് താൻ പറയുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

‘ആണുങ്ങളുടെ സർക്കാർ’ എന്ന പരാമർശത്തിൽ കെ. സുധാകരനെയും മുരളീധരൻ പരിഹസിച്ചു. വന്ന് പരിശോധിച്ചു നോക്കണമെങ്കിൽ പരിശോധിക്കാമെന്നായിരുന്നു സുധാകരനെതിരായ അദ്ദേഹത്തിന്റെ പ്രതികരണം.

പിണറായി വിജയനെതിരായ സിഎംആർഎൽ കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് പൂർണമായും ശരിയാണെന്നും മുരളീധരൻ ന്യായീകരിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഡി ഒരു കേസ് കൊണ്ടുവന്നതുകൊണ്ടുമാത്രം ഉടൻ കേസെടുക്കാനാകില്ലെന്നും ഡൽഹിയിൽ ഒരു നിയമവും കേരളത്തിൽ മറ്റൊരു നിയമവുമല്ലെന്നും മുരളീധരൻ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന നിലപാട് കൂട്ടായാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

കോൺഗ്രസിനെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നയിക്കുന്ന സാഹചര്യത്തിൽ ഇഡി ആവശ്യപ്പെടുന്നതനുസരിച്ച് ഉടൻ നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.