Home rss national malayalam പുതിയ വാർത്ത ‘ഒന്നും മറന്നിട്ടില്ല വിജയാ’; കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ ചിത്രവുമായി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍

‘ഒന്നും മറന്നിട്ടില്ല വിജയാ’; കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ ചിത്രവുമായി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍

4
0

Source :- SIRAJLIVE NEWS

കോട്ടയം |  സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പിണറായി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടെ കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍.

‘നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല’ എന്നായിരുന്നു ഫ്‌ലെക്‌സ് ബോര്‍ഡിലെ വാക്കുകള്‍ .’ഒന്നും മറന്നിട്ടില്ല വിജയ എന്നും’, ‘ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങള്‍ക്ക്’ എന്നും ഫ്‌ലെക്‌സ് ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് കോട്ടയത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ മുമ്പിലടക്കം പലയിടങ്ങളിലും ഇത്തരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച പിണറായി അനുകൂല നിലപാടിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുകയാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത് മാത്യു കുഴല്‍നാടനായിരുന്നു.പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടിയെ ബലാത്സംഗക്കേസില്‍പ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും മാത്യു കുഴല്‍നാടന്‍ ഇന്നലെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും, എന്നാല്‍ അത് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അല്ലെന്നുമാണ് വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.

Content Highlights: Flex boards of Oommen Chandy appeared in Kottayam amid internal Congress debate over the government’s stance on the CMRL-Exalogic case. Leaders like Mathew Kuzhalnadan criticized the government’s approach. Meanwhile, Chandy Oommen reacted to the ongoing political discussions.