Home rss national malayalam പുതിയ വാർത്ത മണിപ്പൂര്‍ വീണ്ടും അശാന്തം: നാല് പേര്‍ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മൃതദേഹങ്ങളുമായി പ്രതിഷേധം

മണിപ്പൂര്‍ വീണ്ടും അശാന്തം: നാല് പേര്‍ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മൃതദേഹങ്ങളുമായി പ്രതിഷേധം

4
0

Source :- SIRAJLIVE NEWS

ഇംഫാല്‍  | മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി വ്യത്യസ്ഥ സ്ഥലങ്ങളിലുണ്ടായ സംഭവങ്ങളില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ നാട്ടുകാര്‍ രണ്ടു മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കൊണ്ടു വെച്ച് പ്രതിഷേധിച്ചു. മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട രണ്ടുപേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ് വസതിയില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. .

മെയ്തി വിഭാഗക്കാരും പാങ്കാല്‍ മുസ്ലീങ്ങളും താമസിക്കുന്ന പ്രദേശത്ത് ഒരു സംഗീത പരിപാടിക്കിടെയാണ് ആദ്യ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ കല്ലേറും വെടിവെപ്പും ഉണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു. വെടിയേറ്റ 24 വയസ്സുള്ള ഒരു യുവാവ് പിന്നീട് മരിച്ചു.

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോക്കിലാണ് രണ്ടാമത്തെ അക്രമം. സമീപത്തെ കുന്നുകളില്‍ വിറക് ശേഖരിക്കാന്‍ പോയ ഗ്രാമീണരില്‍ മൂന്ന് പേരെ ഗോത്രവര്‍ഗ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ വെടിവെച്ചു കൊന്നു. പ്രദേശത്ത് കുക്കി തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു

മണിപ്പൂരില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുക്കികളും നാഗകളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

Content Highlights: Four people were killed in renewed violence across different locations in Manipur. Angry residents placed two bodies in front of the Chief Minister’s residence to protest. The clashes erupted during a musical event and a shooting incident involving villagers.