Home rss national malayalam പുതിയ വാർത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയില്‍; ഉച്ചയ്ക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി...

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയില്‍; ഉച്ചയ്ക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് മുംബൈയില്‍ എത്തുന്ന മാര്‍ക്കോ റൂബിയോ വൈകിട്ട് നാല് മണിക്കാവും എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുക. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചയാകും.

ഊര്‍ജ്ജ രംഗത്തെ സഹകരണം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് 100 ശതമാനം വരെ അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടു മാസത്തേക്ക് മരവിപ്പിച്ചിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, പശ്ചിമേഷ്യന്‍ സംഘര്‍ഷം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളും ഇരുവരും വിലയിരുത്തും. നാളെ മാര്‍ക്കോ റൂബിയോ മുംബൈയില്‍ നിന്ന് ജാംനഗറിലേക്ക് പോകും. ജാംനഗറിലെ റിലയന്‍സിന്റെ റിഫൈനറിയും സന്ദര്‍ശിക്കും.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ന് മുംബൈയില്‍ എത്തും. യുഎഇ വിദേശകാര്യ മന്ത്രിയുമായും എസ് ജയശങ്കര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തും. വൈകിട്ട് അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ചടങ്ങും മുംബൈയില്‍ നടക്കും.

Content Highlights: US Secretary of State Marco Rubio arrives in India today to hold bilateral discussions with External Affairs Minister S Jaishankar in Mumbai. The key talks will cover India-US trade agreements, energy sector cooperation, and geopolitical conflicts. Rubio is also scheduled to visit Reliance Industries’ refinery in Jamnagar tomorrow.