Source :- SIRAJLIVE NEWS
ചെന്നൈ|തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡിഎംകെ വനിതാ നേതാവിനെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. ഡിഎംകെ കൗണ്‍സിലറും പാര്‍ട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓര്‍ഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് കേസെടുത്തത്.
ഒക്ടോബര്‍ ഏഴിന് ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. പരാമര്‍ശത്തിനെതിരെ മന്ത്രിമാരടക്കം രംഗത്തെത്തി. പിന്നാലെ രാത്രിയോടെയാണ് പോലീസ് കേസെടുത്തത്. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാര്‍ബര്‍ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, പരിപാടിയില്‍ പങ്കെടുത്ത കനിമൊഴി എംപി, ചെന്നൈ മേയര്‍ പ്രിയ, മുന്‍ മന്ത്രി ശേഖര്‍ ബാബു എന്നിവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിട്ടില്ലെന്നാണ് വിവരം. വേദിയില്‍വെച്ചു തന്നെ സുധ ദീനദയാലന്റെ പരാമര്‍ശത്തെ കനിമൊഴി തിരുത്തുന്ന ദൃശ്യങ്ങള്‍ ഡിഎംകെ പുറത്തുവിട്ടിരുന്നു. എന്ത് പ്രകോപനമുണ്ടായാലും മാന്യതയോടെ സംസാരിക്കണം. പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആശയങ്ങള്‍ പിന്തുടരണമെന്നും കനിമൊഴി പ്രസംഗിക്കുന്ന ഭാഗങ്ങളാണ് ഡിഎംകെ പുറത്തുവിട്ടത്. വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രീയ വിവാദം ശക്തമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ വിശദീകരണ ദൃശ്യങ്ങളും പുറത്തുവിട്ടിരിക്കുന്നത്.
Content Highlights:
Chennai police filed a case against DMK women leader Sudha Deenadhayalan for using derogatory remarks against Tamil Nadu Chief Minister C. Joseph Vijay. The controversial speech at an event drew sharp criticism, prompting police action against organizers too. Meanwhile, DMK released footage showing Kanimozhi MP correcting the remarks on stage.




