Home rss national malayalam പുതിയ വാർത്ത ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും ഡല്‍ഹി ഹൈക്കോടതിയില്‍

ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും ഡല്‍ഹി ഹൈക്കോടതിയില്‍

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സി ജെ പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് നേതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

സമാധാന ഉടമ്പടി ഒപ്പുവെച്ചതിന് ശേഷവും നിരോധിത മേഖലയായ ജന്തര്‍ മന്തറില്‍ പ്രവേശിച്ച് സമരം നടത്താന്‍ ശ്രമിച്ചതിലൂടെ മുന്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 14-നാണ് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് മഹേഷ് കുമാര്‍ മീണ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ഒക്ടോബര്‍ 19-ന് കേസ് വീണ്ടും പരിഗണിച്ച സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിതു രാജ് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിടുകയായിരുന്നു

ജന്തര്‍ മന്തറിലേക്ക് അതിക്രമിച്ചു കയറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Content Highlights: CJP leaders Sourav Das and Ashutosh Ranka moved the Delhi High Court against extending their judicial custody. They were detained after protesting at Jantar Mantar against Chief Election Commissioner Gyanesh Kumar. Their lawyer requested an urgent hearing on the magistrate’s remand order.