Source :- SIRAJLIVE NEWS
മലപ്പുറം| പനിയെത്തുടര്‍ന്ന് ചികിത്സക്കായെത്തിയ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. കീഴാറ്റൂര്‍ കൊണ്ടിപറമ്പ് സ്വദേശിയായ 39കാരനാണ് കീഴാറ്റൂര്‍ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്ക് നല്‍കിയത്.
യുവാവിന് സിപ്രോഫ്ലോക്സാസിന് (Ciprofloxacin) എന്ന ആന്റിബയോട്ടിക്കാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍, രണ്ട് മാസം മുമ്പ് കാലാവധിയായ മരുന്നാണ് നല്‍കിയത്. 08/26 എന്നാണ് മരുന്നില്‍ എഴുതിയിരിക്കുന്ന തീയതി.
സംഭവത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ കീഴാറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി. സംഭവത്തില്‍ ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Content Highlights: A 39-year-old patient was given an expired antibiotic at Keezhattur Government Family Health Centre. The prescribed Ciprofloxacin had expired two months prior. Following the incident, DYFI Keezhattur Panchayat Committee staged a protest demanding immediate action against negligent staff.




