Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാനത്ത് അതിശക്ത മഴ. ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശാനുമുള്ള സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് ആണ്.
നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. മറ്റു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ്. അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപെടാനുള്ള സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയുണ്ട്.
Content Highlights:The India Meteorological Department has issued an orange alert for five districts in Kerala due to anticipated heavy rainfall. Strong winds reaching speeds up to 60 km per hour alongside thunder and lightning are expected across multiple regions. Rain activity is predicted to intensify further due to active low-pressure systems forming in the region.




