Home rss national malayalam പുതിയ വാർത്ത സഊദി എണ്ണപ്പാടത്തിനു നേരെ ഹൂത്തി ആക്രമണം; രണ്ടു പ്രവാസികള്‍ കൊല്ലപ്പെട്ടു

സഊദി എണ്ണപ്പാടത്തിനു നേരെ ഹൂത്തി ആക്രമണം; രണ്ടു പ്രവാസികള്‍ കൊല്ലപ്പെട്ടു

3
0

Source :- SIRAJLIVE NEWS

റിയാദ് | സഊദി അറേബ്യയിലെ ശഈബയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു.

ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഡ്രോണ്‍ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപ്പിടിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. സഊദിയില്‍ ഹൂത്തി ആക്രമണം തുടരുന്നതിനിടെ സഊദിയിലെ അമേരിക്കന്‍ എംബസി ജീവനക്കാരോട് രാജ്യംവിടാന്‍ യു എസ് നിര്‍ദേശിച്ചു.

സഊദി അരാംകോയുടെ രാജ്യത്തിന്റെ തെക്കുകിഴക്കന്‍ഭാഗത്തുള്ള എണ്ണപ്പാടമാണ് ശഈബ. യു എ ഇ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ശഈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് സഊദി ഊര്‍ജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ടുമരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍കാരനും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

അത്യാവശ്യജോലികളില്‍ അല്ലാത്ത അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും സഊദി വിടണമെന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്. വിമാനത്താവളങ്ങളടക്കം ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യു എസിന്റെ ഈ നിര്‍ദേശം.

Content Highlights: A Houthi drone attack targeted Saudi Aramco’s Shaybah oil field, killing two expatriates and injuring two others, including an Indian national. The strike set a vehicle on fire due to falling debris. Following continued Houthi attacks, the US ordered non-essential government staff to leave Saudi.