Source :- SIRAJLIVE NEWS
ദമാം | ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് മക്കയിലും മദീനയിലും കുടുങ്ങിയ ഇന്ത്യന്‍ ഉംറ തീര്‍ഥാടകരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി റിയാദിലെ ഇന്ത്യന്‍ എംബസ്സിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്ത്. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പശ്ചിമേഷ്യന്‍ റൂട്ടുകളിലെ ചില വിമാന സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍.
ഹെല്പ് ഡെസ്കുകളും കണ്ട്രോള് റൂമും
തീര്‍ഥാടകരെ സഹായിക്കുന്നതിനായി മക്കയിലും ജിദ്ദയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ അറിയാനും അടിയന്തര സഹായങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജിദ്ദ കണ്ട്രോള് റൂം: +966 12 2614093, +966 556122301
മക്ക കണ്ട്രോള് റൂം: +966 553646966
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, ഇന്‍ഡിഗോ, അകാശ എയര്‍ തുടങ്ങിയ ചില ഇന്ത്യന്‍ വിമാന കമ്പനികള്‍ ഒക്ടോബര്‍ അവസാന വാരം വരെ തങ്ങളുടെ ചില സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങള്‍ ഇപ്പോഴും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലഭ്യമായ മറ്റ് വിമാന സര്‍വീസുകളുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ബന്ധപ്പെട്ട് തീര്‍ഥാടകരെ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Content Highlights: The Indian Embassy in Saudi Arabia has begun official procedures to assist and repatriate Umrah pilgrims who are currently stranded due to unforeseen travel and visa complications. Diplomatic channels are actively coordinating with local authorities to ensure their safe return home. Support desks have been set up to provide immediate assistance to affected individuals and families.




