Source :- SIRAJLIVE NEWS
മലപ്പുറം | മലപ്പുറം വെട്ടിച്ചിറ ടോള്‍ പ്ലാസയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കാറില്‍ നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലേക്ക് വരികയായിരുന്നു വാഹനം. തീണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്സിനെ വിവരമറയിക്കുകയായിരുന്നു.
Content Highlights: A moving car caught fire near the Vettichira toll plaza in Malappuram, completely destroying the vehicle. Passengers managed to escape safely after noticing smoke. Fire and rescue services were alerted by locals.



