Home rss business malayalam ഇന്ത്യ സഖ്യത്തിന്റെ രാംലീലാ മൈതാൻ റാലി; പ്രതിരോധ തന്ത്രങ്ങളുമായി ബിജെപിയുടെ ഉന്നതതല യോഗം

ഇന്ത്യ സഖ്യത്തിന്റെ രാംലീലാ മൈതാൻ റാലി; പ്രതിരോധ തന്ത്രങ്ങളുമായി ബിജെപിയുടെ ഉന്നതതല യോഗം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നവംബർ ഒന്നിന് ഡൽഹിയിലെ രാംലീലാ മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയെ നേരിടാൻ ഉന്നതതല യോഗം വിളിച്ച് ബിജെപി. ബിജെപി ദേശീയ ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ബിജെപി സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ അധ്യക്ഷതയിലാണ് യോഗം.

ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും നേരിടുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് ബിജെപി യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

‘വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി റാലിയും ‘ഡൽഹി ചലോ’ എന്ന പേരിൽ മാർച്ചും സംഘടിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. പരിപാടി വിജയിപ്പിക്കുന്നതിനായി കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും നേതൃത്വത്തിൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.