Home rss national malayalam പുതിയ വാർത്ത സഊദിയിൽ ഗാർഹിക മേഖലയിൽ പുതിയ ജല സേവന നിരക്കുകൾ പരിഷ്‌കരിച്ചു

സഊദിയിൽ ഗാർഹിക മേഖലയിൽ പുതിയ ജല സേവന നിരക്കുകൾ പരിഷ്‌കരിച്ചു

3
0

Source :- SIRAJLIVE NEWS

റിയാദ് |സഊദി അറേബ്യയിൽ ഗാർഹിക, ഗാർഹികേതര, സർക്കാർ മേഖലകളിലെ ജല-മലിനജല സേവന നിരക്കുകൾ പരിഷ്‌കരിച്ചതായി നാഷണൽ വാട്ടർ കമ്പനി (NWC) അറിയിച്ചു . പുതിയ മാറ്റങ്ങൾ അനുസരിച്ച് ഉപഭോഗ സ്ലാബുകൾ നാലായി ചുരുക്കുകയും ഒരു റിയാൽ മുതൽ ആറ് റിയാൽ വരെയായി നിരക്കുകൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

പുതുക്കിയ നിരക്കുകൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഊർജ്ജ, ജല ഉൽപന്നങ്ങളുടെ വില നിയന്ത്രണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ ഗാർഹിക നിരക്കുകൾ (സ്ലാബ് അടിസ്ഥാനത്തിൽ):

  • സ്ലാബ് 1 (0 മുതൽ 15 ക്യുബിക് മീറ്റർ വരെ): ഒരു ക്യുബിക് മീറ്ററിന് 1 റിയാൽ, സ്വീവേജ് 0.5 റിയാൽ.
  • സ്ലാബ് 2 (15 മുതൽ 30 ക്യുബിക് മീറ്റർ വരെ): ജലത്തിന് ക്യുബിക് മീറ്ററിന് 2 റിയാൽ, സ്വീവേജ് സേവനത്തിന് 1 റിയാൽ
  • സ്ലാബ് 3 (30 മുതൽ 45 ക്യുബിക് മീറ്റർ വരെ): ജലത്തിന് ക്യുബിക് മീറ്ററിന് 4 റിയാൽ, സ്വീവേജ് സേവനത്തിന് 2 റിയാൽ.
  • സ്ലാബ് 4 (45 ക്യുബിക് മീറ്ററിന് മുകളിൽ): ജലത്തിന് ക്യുബിക് മീറ്ററിന് 6 റിയാൽ, സ്വീവേജ് സേവനത്തിന് 3 റിയാൽ.

നിശ്ചിത പ്രതിമാസ ചാർജ്

മുൻപുണ്ടായിരുന്ന പ്രതിമാസ മീറ്റർ സർവീസ് നിരക്കുകൾക്ക് പകരം, കെട്ടിടങ്ങളിലെ മീറ്ററിന്റെ വ്യാസത്തിന്റെ (Diameter) അടിസ്ഥാനത്തിൽ ഇനി മുതൽ സ്ഥിരമായ ഒരു നിശ്ചിത നിരക്ക് (Fixed monthly charge) ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പൗരന്മാർക്ക് സൽമാൻ രാജാവിന്റെ ധനസഹായം

പുതിയ നിരക്കുകൾ സ്വദേശി കുടുംബങ്ങളെ ബാധിക്കാതിരിക്കാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിലൂടെ പ്രതിമാസ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ സെക്യൂരിറ്റി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങൾക്കും, സർക്കാർ-മിലിട്ടറി ജീവനക്കാർക്കും, വിരമിച്ചവർക്കും പ്രതിമാസം 500 റിയാൽ വീതം അധിക സഹായം പുതിയ ഉത്തരവിലൂടെ ലഭ്യമാകും.