Home rss national malayalam പുതിയ വാർത്ത ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ തസ്തികകളില്‍ നിയമിച്ചും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന പോലീസ് സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് നടപടി. ഒമ്പത് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയിട്ടുള്ളത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം ഹേമലതയെ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ എസ് പിയായി സ്ഥലംമാറ്റി. അശ്വതി ജിജിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് നാല് എസ് പി തസ്തികയില്‍ നിന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. എം ജെ സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി തസ്തികയില്‍ നിന്ന് എറണാകുളം വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ് പിയായി നിയമിച്ചു. വി ജി വിനോദ് കുമാറിനെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി എസ് പി തസ്തികയില്‍ നിന്ന് തിരുവനന്തപുരം സിവില്‍ റൈറ്റ്‌സ് സംരക്ഷണ വിഭാഗം എസ് പിയായി മാറ്റി നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫന്‍സ് വിംഗ് എസ് പി. എ ഷാഹുല്‍ ഹമീദിനെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പിയായി (ടെക്‌നിക്കല്‍ ഇന്റലിജന്‍സ്) നിയമിച്ചു.

ദീപക് ധന്‍ഖറെ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍ രണ്ട്) തസ്തികയില്‍ നിന്ന് സ്‌പെഷ്യല്‍ ആംഡ് പോലീസ് കമാന്‍ഡന്റായി സ്ഥലംമാറ്റി. യോഗേഷ് മണ്ടായയെ എസ് എ പി കമാന്‍ഡന്റ് തസ്തികയില്‍ നിന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി നിയമിച്ചു. പ്രജിഷ് തോട്ടത്തിലിനെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി (അഡ്മിനിസ്‌ട്രേഷന്‍) പദവിയില്‍ നിന്ന് മലപ്പുറം സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ് പിയായി സ്ഥലംമാറ്റി. ശക്തി സിംഗ് ആര്യയെ റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് കമാന്‍ഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായും നിയമിച്ചു.

Content Highlights: The Kerala state government has ordered a major reshuffle in the IPS cadre, assigning new duties to nine senior officers. The reallocation aims to streamline administration and strengthen police operations across key divisions in the state. Official orders regarding the new postings have been issued.