Home rss business malayalam കിഫ്ബി റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ്; സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം

കിഫ്ബി റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ്; സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കിഫ്ബിയെ തകർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണെന്നും കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയത്തിന് സമാനമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ളവ സമൂഹത്തിനായുള്ള നിക്ഷേപങ്ങളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബിയുടെ വായ്പകളെ ബാധ്യതയായി ചിത്രീകരിക്കുന്നതും കേന്ദ്രസർക്കാരിന്റെ നിലപാടുകൾ അതേപടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പിൽ ഉൾപ്പെടുത്തിയതിനെതിരായ കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബി വിഷയത്തിൽ ചർച്ച അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.