Home rss business malayalam സരൾ ബിൽ കേരളത്തെ തകർക്കാനുള്ള നീക്കം; കോർപ്പറേറ്റുകളെ സഹായിക്കാനെന്ന് കെ. രാജൻ

സരൾ ബിൽ കേരളത്തെ തകർക്കാനുള്ള നീക്കം; കോർപ്പറേറ്റുകളെ സഹായിക്കാനെന്ന് കെ. രാജൻ

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സരൾ ബിൽ കേരളത്തെ തകർക്കാനുള്ള നടപടിയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും എംഎൽഎ കെ. രാജൻ. ചില കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ബിൽ കൊണ്ടുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രത്യേക ഭൂമി കണ്ടെത്തി ചില ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കുത്തക വ്യാപാരികൾക്ക് അനുകൂലമായ നടപടികളാണ് കഴിഞ്ഞ നിയമസഭയിൽ സർക്കാർ സ്വീകരിച്ചതെന്നും രാജൻ വിമർശിച്ചു.

സരൾ ബിൽ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുമെന്ന വിമർശനവുമായി മുൻ മന്ത്രി പി. രാജീവും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമം വായിച്ചുപോലും നോക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നിലവിലുള്ള നിയമപ്രകാരം എംഎസ്എംഇകൾക്ക് മൂന്നര വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാനുള്ള ഇളവുണ്ടെന്നും പുതിയ ബിൽ ഇതില്ലാതാക്കുമെന്നും പി. രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു.

വ്യവസായ വികസനത്തിന്റെ പേരിൽ ജനവിരുദ്ധ നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് സരൾ ബില്ലിനെതിരായ പ്രധാന വിമർശനം. ഭൂമാഫിയയ്ക്ക് സഹായകരമായ വ്യവസ്ഥകൾ ബില്ലിലുണ്ടെന്നും പരിസ്ഥിതി സംരക്ഷണത്തിന് വിരുദ്ധമായ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിമർശകർ ആരോപിക്കുന്നു. അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ടെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം.