Home rss national malayalam പുതിയ വാർത്ത ചോദ്യങ്ങളുമായി എസ് എഫ് ഐ വിദ്യാര്‍ഥികള്‍; മഹാരാജാസ് കോളജിലെത്തിയ മന്ത്രി റോജി എം ജോണ്‍ വേദിയില്‍...

ചോദ്യങ്ങളുമായി എസ് എഫ് ഐ വിദ്യാര്‍ഥികള്‍; മഹാരാജാസ് കോളജിലെത്തിയ മന്ത്രി റോജി എം ജോണ്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

8
0

Source :- SIRAJLIVE NEWS

കൊച്ചി | മഹാരാജാസ് കോളജില്‍ കോണ്‍വൊക്കേഷന്‍ ചടങ്ങിനെത്തിയ മന്ത്രി റോജി എം ജോണിനെതിരെ ചോദ്യശരങ്ങളുമായി എസ് എഫ് ഐ വിദ്യാര്‍ഥികള്‍. മന്ത്രിയില്‍ നിന്ന് കൃത്യമായ മറുപടി കിട്ടിയില്ലെന്ന് ആരോപിച്ച് എസ് എഫ് ഐക്കാര്‍ പ്രതിഷേധിച്ചു. ഒടുവില്‍ മന്ത്രി വേദി വിട്ടുപോയി.

കാലടി സര്‍വകലാശാലയില്‍ നാടകം അവതരിപ്പിച്ചതിന് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയാണ് എസ് എഫ് ഐക്കാര്‍ ചോദ്യങ്ങളുന്നയിച്ചത്. വിദ്യാര്‍ഥികളെ 60 ദിവസമായി സസ്പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുന്നത് എന്തിനാണെന്നായിരുന്നു പ്രധാന ചോദ്യം.

കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയത്. കാലടി വിഷയത്തില്‍ തങ്ങള്‍ക്ക് മറുപടി വേണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍, കാലടിയിലെ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളെ മന്ത്രി അപരിഷ്‌കൃതര്‍ എന്നു വിശേഷിപ്പിച്ചതിനെയും ചോദ്യം ചെയ്തു. മന്ത്രി മറുപടി പറയാന്‍ തയ്യാറാകാതിരുന്നതോടെ വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

കാലടി സര്‍വകലാശാലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 16 വിദ്യാര്‍ഥികളെ താത്ക്കാലിക വി സി സിസ തോമസും സിന്‍ഡിക്കേറ്റും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 60 ദിവസമായി വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനിലാണ്. വിദ്യാര്‍ഥികളെ സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ പോലും അനുവദിക്കാത്ത പ്രശ്‌നവുമുണ്ട്.

Content Highlights: Minister Roji M John exited the stage at Maharajas College following strong protests and questioning by SFI students. The incident unfolded during an official event on campus, causing significant tension. College authorities and police intervened shortly after to manage the rising commotion.