Home rss national malayalam പുതിയ വാർത്ത കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങിപ്പോയ യുവതിയുടെ ഐ ഫോണ്‍ കവര്‍ന്നയാള്‍ പിടിയില്‍

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങിപ്പോയ യുവതിയുടെ ഐ ഫോണ്‍ കവര്‍ന്നയാള്‍ പിടിയില്‍

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിപ്പോയ യുവതിയുടെ ഐ ഫോണ്‍ കവര്‍ന്ന യുവാവ് പിടിയിലായി. മലപ്പുറം തൃപ്പങ്ങോട്ട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെ (44) ആണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂരിലേക്ക് പോകാനായി ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ക്ലോക്ക് റൂമിന് മുന്‍വശത്തുള്ള സ്റ്റീല്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു യുവതി. ഉറങ്ങിപ്പോയ യുവതിയുടെ സമീപത്തായി വെച്ചിരുന്ന 1.5 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ 16 പ്രോ മാക്സ് മോഡല്‍ ഫോണ്‍ ആണ് മോഷണം പോയത്. തുടര്‍ന്ന് യുവതി റെയില്‍വേ പോലീസിന് പരാതി നല്‍കി. എസ് ഐ അനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാഫിയെ അറസ്റ്റ് ചെയ്തത്.

Content Highlights: Kozhikode Railway Police arrested 44-year-old Muhammad Rafi from Chamravattam for stealing an iPhone worth 1.5 lakh rupees from a passenger sleeping at Kozhikode station platform. The victim filed a complaint after her phone went missing early morning, leading to the prompt police action.