Home rss national malayalam പുതിയ വാർത്ത ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മാധ്യമപ്രവർത്തകയായ നിധി റസ്ദാനും വിവാഹിതരായി. ഈ വിവരം മുഖ്യമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു എന്ന് കുറിച്ചുകൊണ്ട് നിധി റസ്ദാനൊപ്പമുള്ള ചിത്രം അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹമാണിത്.

ഒമർ അബ്ദുല്ലയും ആദ്യ ഭാര്യ പായൽ അബ്ദുല്ലയും തമ്മിലുള്ള വിവാഹമോചനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ട് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ വിവാഹം. പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കുകയാണെന്നും പരസ്പരം ഫയൽ ചെയ്ത കേസുകൾ പിൻവലിക്കുകയാണെന്നും അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 31 നാണ് സുപ്രീം കോടതി ഒമർ അബ്ദുല്ല – പായൽ അബ്ദുല്ല ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചത്.

ഡൽഹി ഹൈക്കോടതി വിവാഹമോചനം നിഷേധിച്ചതിനെതിരെ ഒമർ അബ്ദുള്ള സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരം ദമ്പതികൾ സംയുക്തമായി അപേക്ഷ സമർപ്പിക്കുകയായിരുന്നു.

ഒമർ അബ്ദുല്ലയും മുൻ ഭാര്യ പായൽ അബ്ദുല്ലയും 1994 ലാണ് വിവാഹിതരായത്. ഇവർക്ക് സാഹിർ, സമീർ എന്നീ രണ്ട് മക്കളുണ്ട്. 2009 മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2011 ൽ ഒമർ അബ്ദുല്ല തങ്ങളുടെ വേർപിരിയൽ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

Content highlights:
Jammu and Kashmir Chief Minister Omar Abdullah has married journalist Nidhi Razdan. The announcement follows his recent legal separation from his former wife. The couple shared the update on social media.