Source :- SIRAJLIVE NEWS
തിരുവനന്തപുരം | കേരളപ്പിറവി ദിനമായ നാളെ പവര്‍കട്ട് ഉണ്ടാകില്ല. ഒരാഴ്ചത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി അറിയിച്ചു. പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി തല്‍സമയ മാര്‍ക്കറ്റിലൂടെ 600 മെഗാവാട്ട് ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.
ജനറല്‍ ആക്സസ് നെറ്റ് വര്‍ക്ക് വഴി യൂണീറ്റിന് 8.65 രൂപ നിരക്കില്‍ വൈദ്യുതി കിട്ടും. പരമാവധി 500 മെഗാവാട്ട് നല്‍കാമെന്നാണ് ധാരണയായിട്ടുള്ളത്.പീക് സമയത്തെ ആവശ്യത്തിനായി കെഎസ്ഇബി 300 മെഗാവാട്ട് വൈദ്യുതി വാങ്ങിയിട്ടുണ്ട്. 4.99 രൂപ മുതല്‍ 10 രൂപ വരെ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. അധിക ആവശ്യകതയുണ്ടായാല്‍ ഒന്നര മണിക്കൂര്‍ മുമ്പ് വൈദ്യുതി വാങ്ങും.ഏകദേശം 700 മെഗാവാട്ടിന്റെ കുറവാണ് നാളെ പ്രതീക്ഷിക്കുന്നത്. ഈ കുറവ് മറികടക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവിലെ വൈദ്യുതി സ്ഥിതി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയര്‍മാനുമായി ഓണ്‍ലൈനിലൂടെ വിലയിരുത്തി.
Content Highlights: KSEB confirmed that there will be no power cut in the state on Keralappiravi day. Necessary electricity arrangements have been made through power exchanges to manage the expected shortage. A high-level meeting chaired by the Chief Minister assessed the current power situation.



