Home rss national malayalam പുതിയ വാർത്ത ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പൂജാരിക്ക് ഏഴ് വര്‍ഷം കഠിന...

ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പൂജാരിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വീട്ടമ്മയെ ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടില്‍ രാജേഷിനെയാണ് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ ഷാജഹാന്‍ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.

2016 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനെ ബാധിച്ച ബാധ ഒഴിപ്പിക്കാന്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്

Content Highlights: A special court in Thiruvananthapuram sentenced a priest to seven years of rigorous imprisonment for assaulting a woman under the pretext of performing exorcism rituals for her husband. Judge A Shahajahan also imposed a fine of Rs 50,000 on the convict, Rajesh. The incident occurred in April 2016.