Home rss national malayalam പുതിയ വാർത്ത മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു

7
0

Source :- SIRAJLIVE NEWS

ഇംഫാല്‍ | മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുക്കി, നാഗ വിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമ സംഭവങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നോനി ജില്ലയിലാണ് സായുധ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായതെന്നും കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു.

കെക്രു നാഗ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. വനപ്രദേശത്തുള്ള ഈ മലയോര ഗ്രാമത്തില്‍ വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നെന്നും, സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അക്രമത്തെ അപലപിച്ചുകൊണ്ട് കുക്കി വിഭാഗത്തിന്റെ പരമോന്നത സംഘടനയായ ‘കുക്കി ഇന്‍പി മണിപ്പൂര്‍’ (KIM) രംഗത്തെത്തി. നാഗ തീവ്രവാദികളാണ് അക്രമം നടത്തിയതെന്ന് ആരോപിച്ച് കെ ഐ എം പ്രസ്താവന പുറത്തിറക്കി.

Content Highlights: Fresh violence erupted in Manipur resulting in the death of three people during recent clashes. Security forces have been deployed to control the situation and restore peace in the area. Authorities are closely monitoring the developments to prevent further conflict in the region.