Home rss business malayalam ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്കെ; “ഗ്യാനേഷ് കുമാർ അവിടെയുണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു”

ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്കെ; “ഗ്യാനേഷ് കുമാർ അവിടെയുണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു”

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ടെക്സസിലും കൻസാസിലും ഡെമോക്രാറ്റുകൾ ചരിത്രവിജയം നേടിയതിന് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. “ഗ്യാനേഷ് കുമാർ അവിടെയുണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സി.ജെ.പി നേതാവ് അശുതോഷ് റാങ്കയുടെ എക്സ് പോസ്റ്റിന് മറുപടിയായാണ് ദീപ്കെ പ്രതികരിച്ചത്.

ആളുകൾ ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ദീപ്കെയുടെ പരിഹാസം. അർഹരായ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.