Home rss national malayalam പുതിയ വാർത്ത പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പൗരത്വത്തിനുള്ള തെളിവാകില്ല: ഗുവാഹത്തി ഹൈക്കോടതി

പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പൗരത്വത്തിനുള്ള തെളിവാകില്ല: ഗുവാഹത്തി ഹൈക്കോടതി

4
0

Source :- SIRAJLIVE NEWS

ഗുവാഹത്തി | സാധൂകരിക്കുന്ന മറ്റ് രേഖകളില്ലാതെ പാന്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും മാത്രം ഉപയോഗിച്ച്  ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഔദ്യോഗികമായ അന്വേഷണമില്ലാതെ വ്യക്തികള്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം നല്‍കുന്ന രേഖകളായതിനാലാണ് ഇവ പൗരത്വത്തിന്റെ തെളിവായി കാണാനാവാത്തതെന്ന് കോടതി പറഞ്ഞു.

1971 മാര്‍ച്ച് 25ന് ശേഷം ഇന്ത്യയിലേക്ക് കടന്നുവന്ന വിദേശിയാണെന്ന ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഒരു സ്ത്രീ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫുകാന്‍ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 1977ല്‍ അസമിലാണ് താന്‍ ജനിച്ചതെന്നും 1966ലെയും 1970ലെയും വോട്ടര്‍ പട്ടികകളില്‍ തന്റെ മുത്തശ്ശീമുത്തശ്ശന്മാരുടെ പേരുകളുണ്ടെന്നും ഹര്‍ജിക്കാരി അവകാശപ്പെട്ടിരുന്നു.

തന്റെയും നഗരസഭാ കൗണ്‍സിലറായിരുന്ന തന്റെ പിതാവിന്റെയും വോട്ടര്‍ ഐഡികള്‍, പിതാവിന്റെ പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്‍ ആര്‍ സി അപേക്ഷാ റസിപ്റ്റ് തുടങ്ങിയവ അവര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എങ്കിലും പിതാവുമായോ മുത്തശ്ശീമുത്തശ്ശന്മാരുമായോ ഉള്ള കുടുംബബന്ധം സാധൂകരിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എ(2) പ്രകാരം കുടുംബം അസമില്‍ തുടര്‍ച്ചയായി താമസിച്ചിരുന്നുവെന്ന് തെളിയിക്കാനും സാധിച്ചില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇത്തരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാത്രം മുന്‍നിര്‍ത്തി പൗരത്വം അവകാശപ്പെടാനാകില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്.

Content Highlights: The Guwahati High Court ruled that PAN cards and voter IDs alone are insufficient to prove Indian citizenship without supporting family linkage documents. A division bench dismissed a petition challenging a Foreigners Tribunal order. The court stated these cards are issued without official lineage verification.