Home rss business malayalam ബ്രിട്ടീഷ് നിയമസ്ഥാപനത്തിലൂടെ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷിച്ച് ഷെയ്ഖ് ഹസീന; ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ച

ബ്രിട്ടീഷ് നിയമസ്ഥാപനത്തിലൂടെ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷിച്ച് ഷെയ്ഖ് ഹസീന; ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ച

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യയിൽ അഭയാർത്ഥിയായി കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി അപേക്ഷ സമർപ്പിച്ചത് ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നു. ബ്രിട്ടീഷ് നിയമസ്ഥാപനമായ മാട്രിക്സ് മുഖേന നവംബർ 9-നാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷന് അപേക്ഷ നൽകിയത്.

2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ അധികാരമാറ്റമുണ്ടായതിനെത്തുടർന്നാണ് ഹസീന ഇന്ത്യയിലെത്തിയത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്ത് ഹസീനയുടെ അവാമി ലീഗിന്റെ പ്രവർത്തനങ്ങൾ നിരോധിക്കുകയും, അവരുടെ അഭാവത്തിൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

പാസ്‌പോർട്ട് അപേക്ഷയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. നിയമപരമായ വശങ്ങൾ പരിശോധിച്ചശേഷം നിലപാട് വ്യക്തമാക്കുമെന്നും അറിയിച്ചു. അതേസമയം, ഹസീനയെ കൈമാറണമെന്ന ആവശ്യത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര ഭിന്നത നിലനിൽക്കുന്നുണ്ട്.

അപേക്ഷ നിരസിച്ചതായി വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങി നിയമനടപടികൾ നേരിടുമെന്ന ഹസീനയുടെ പ്രഖ്യാപനത്തിനിടെയാണ് പുതിയ നീക്കം. ഇത് ബംഗ്ലാദേശിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലും നിർണായക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.