Home rss national malayalam പുതിയ വാർത്ത തിരുവനന്തപുരം നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം നഗരമധ്യത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. 250 പവനാണ് നഷ്ടപ്പെട്ടതെന്ന് സ്വര്‍ണക്കട ഉടമ പറഞ്ഞു. തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. രാത്രി കട അടച്ചശേഷം ഉടമ വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കിലെത്തിയ ആള്‍ സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര്‍ ബൈക്കില്‍ പോകുന്നതും കാണാം.

സംഭവത്തില്‍ ഫോര്‍ട്ട് പോാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം. പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചതായും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: A massive robbery occurred in Thiruvananthapuram’s Chalai area last night as two bike-borne assailants snatched a bag containing 250 sovereigns of gold from a jewelry shop owner. CCTV footage of the heist at Vaishnavi Jewellery has emerged. Fort police have registered a case and started an investigation.