Home rss national malayalam പുതിയ വാർത്ത മധുരയിലെ തനിഷ്‌ക് ജ്വലറിയിലെ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

മധുരയിലെ തനിഷ്‌ക് ജ്വലറിയിലെ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

4
0

Source :- SIRAJLIVE NEWS

തമിഴ്‌നാട്| മധുരയിലെ തനിഷ്‌ക് ജ്വലറിയിലെ മോഷണകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്ത് മീനാക്ഷി എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം കണ്ടെടുത്തു. മുഖ്യപ്രതി നിഷാന്തും പിതാവും ചേര്‍ന്ന് മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിക്കുന്നത് ഒരാള്‍ കണ്ടിരുന്നു.

ഇയാളുടെ മൊഴി പ്രകാരം പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്. ഇന്ന് വൈകിട്ടോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലും തമിഴ് നാട്ടിലെ വിവിധയിടങ്ങളിലും നിഷാന്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Content Highlights:Two people, including prime suspect Nishanth’s father Suresh and friend Meenakshi, were arrested in the Madurai Tanishq jewelry robbery case. Police recovered 5 kg of gold from them after a witness spotted the duo burning clothes worn during the heist. A manhunt is underway in Bengaluru and Tamil Nadu to nab Nishanth.