Home rss national malayalam പുതിയ വാർത്ത വ്യാജ പ്രസാധകരും എ ഐ രചനകളും; പെരിയാര്‍ അറിവുലകം ലൈബ്രറിയിലെ പുസ്തക അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിച്ച്...

വ്യാജ പ്രസാധകരും എ ഐ രചനകളും; പെരിയാര്‍ അറിവുലകം ലൈബ്രറിയിലെ പുസ്തക അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

4
0

Source :- SIRAJLIVE NEWS

കോയമ്പത്തൂര്‍ | തമിഴ്നാട് സര്‍ക്കാരിന്റെ കീഴില്‍ കോയമ്പത്തൂരില്‍ പുതുതായി നിര്‍മ്മിച്ച പെരിയാര്‍ അറിവുലകം ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതികള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സമഗ്ര അന്വേഷണം ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ പുസ്തകങ്ങളും വ്യാജ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങളും ഉയര്‍ന്ന വില നല്‍കി വാങ്ങിയതിലാണ് അന്വേഷണം.

സിന്തൈ ഡിജിറ്റല്‍ മാഗസിനില്‍ പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ എഴുതിയ ലേഖനത്തിലൂടെയാണ് ക്രമക്കേടുകള്‍ പുറത്തുവന്നത്. 250 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ലൈബ്രറി 2026 ഒക്ടോബര്‍ 16ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയാണ് ഉദ്ഘാടനം ചെയ്തത്. ഡിജിറ്റല്‍, പ്രിന്റ് തുടങ്ങി അന്‍പത് കോടി രൂപയുടെ പുസ്തകങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു. സാഹിത്യരംഗത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത അകല്‍ വിളക്ക് എന്ന ഒറ്റ പ്രസാധകരില്‍ നിന്നുമാത്രം 1,800ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലെ അലമാരകളില്‍ എത്തിയതായി പെരുമാള്‍ മുരുഗന്‍ പറഞ്ഞു.

300 പേജുള്ള ഒരു പുസ്തകത്തിന് 1,445 രൂപ എന്ന അമിത നിരക്കിലാണ് പുസ്തകങ്ങള്‍ വാങ്ങിയിരിക്കുന്നത്. പല പുസ്തകങ്ങളും തയ്യാറാക്കിയത് എ ഐ ആണെന്ന് ഉള്ളടക്കങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 1947ല്‍ തമിഴ്നാടിന് മുത്തുവേലു സുബ്ബയ്യ അയ്യര്‍ എന്ന പ്രൈം മുഖ്യമന്ത്രി ഉണ്ടായിരുന്നുവെന്ന വിചിത്രമായ പരാമര്‍ശമുള്ള പുസ്തകവും തൃഷ വിജയിയുടെ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങിയതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പെരുമാള്‍ മുരുഗന്‍ ആവശ്യപ്പെട്ടു.

Content Highlights: Tamil Nadu DVAC ordered a probe into multi-crore book procurement fraud at Coimbatore’s Periyar Arivulagam Library. Writer Perumal Murugan exposed that AI-generated books and works from fake publishers were bought at inflated rates. Authorities face demands for strict action against the culprits.